
കൊച്ചി, 2025 സെപ്റ്റംബർ 19: എംഎസ്സി എൽസ 3 കപ്പൽച്ചേതത്തെത്തുടർന്ന് ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് തങ്ങളുടെ നാശനഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് ശക്തവും എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതുമായ ക്ലെയിം നടപടിക്രമങ്ങൾ അടിയന്തരമായി ആരംഭിക്കണമെന്ന് കേരള സർക്കാരിനോട് മത്സ്യത്തൊഴിലാളികൾ, കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ (കെഎസ്എംടിഎഫ്), ഗ്രീൻപീസ് ഇന്ത്യ എന്നിവ ഇന്നലെ കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇതിനകം തന്നെ ദുരന്തത്തെത്തുടർന്ന് പ്രതിസന്ധിയിലായ തീരദേശ കുടുംബങ്ങളെ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ നിന്ന് കൂടി ഒഴിവാക്കാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും സംഘടനാ പ്രതിനിധികൾ പങ്കുവെച്ചു.
തിരുവനന്തപുരത്തെ പുല്ലുവിളയിൽ മത്സ്യബന്ധനം കൊണ്ട് ഉപജീവനം നയിക്കുന്ന വിഭാഗങ്ങളിലുണ്ടായ ദുരന്തത്തിന്റെ ഗുരുതരമായ പ്രത്യാഘാതം വെളിപ്പെടുത്തുന്ന റിപ്പോർട്ടായ "തകർന്ന ഭാവി; എംഎസ്സി എൽസ 3 ദുരന്തത്തിന്റെ മറഞ്ഞിരിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ” എന്ന റിപ്പോർട്ട് പുറത്തിറക്കിയ സാഹചര്യത്തിൽ ഈ ആവശ്യം കൂടുതൽ ശക്തമായിട്ടുണ്ട്. ......
നിയമസഭയിൽ ക്ഷമ ചോദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ പച്ചക്കള്ളം പറയുന്നു എന്ന പരാമർശത്തിലാണ് പ്രതിപക്ഷ നേതാവ് ക്ഷമ ചോദിച്ചത്. ......
ഹൈകോടതിയുടെ കർശന ഉപാധികളോടെയാകും ടോൾ പിരിക്കാൻ അനുമതി നൽകുക. ടോൾ നിരക്ക് വർധിപ്പിച്ച രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു.......
കൊച്ചി: സൗമ്യമായ വ്യക്തിത്വവും തീക്ഷ്ണമായ വിശ്വാസജീവിതവും സാമൂഹിക നന്മ ലക്ഷ്യമാക്കിയുള്ള കര്‍മ്മകുശലതയും പിതാവിന്റെ മുഖമുദ്രയായിരുന്നു. കേരളത്തിലെ മൂന്ന് രൂപതകളിലെ നിസ്വാര്‍ത്ഥമായ ഇടയധര്‍മ്മത്തിലൂടെയും ഭാരത കത്തോലിക്കാ മെത്രാന് സംഘത്തിന് ആറ് വര്‍ഷം മികവുറ്റ നേതൃത്വം നല്‍കിയും ആഗോള സഭയില്‍ സ്തുത്യര്‍ഹമായി സേവനം ചെയ്യുന്ന ക്രിസ്തുദാസി സന്യാസിനി സമൂഹത്തെ രൂപപ്പെടുത്തി വളര്‍ത്തിയും പിതാവ് സമാനതകളില്ലാതെ പ്രവര്‍ത്തിച്ചു. ......
പൊലീസിന്റെ ഇടികൊണ്ട് മരിക്കാൻ പറ്റാത്തതുകൊണ്ട് ബഹുമാനമില്ലെങ്കിലും മന്ത്രിയെ ബഹു. മന്ത്രിയെന്ന് വിളിക്കാമെന്ന് എഴുത്തുകാരൻ ടി പത്മനാഭൻ. ലഹരിക്കെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ സമൂഹ നടത്തം ഉദ്ഘാടനം ചെയ്യവേയാണ് ടി പത്മനാഭൻ ഇക്കാര്യം പറഞ്ഞത്. ......
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഇലക്ഷൻ കമ്മീഷനെതിരായി നടത്തിയ രണ്ടാമത്തെ പത്രസമ്മേളനത്തിലും തന്റെ ആരോപണം സ്ഥാപിക്കാനുള്ള ഉദാഹരണം എടുത്തുകാട്ടുന്നത് കർണാടകത്തിൽ നിന്നാണ്. കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനമാണ് കർണാടകം. ......
സ്കൂൾ വിദ്യാർത്ഥികളുടെ ബാഗിനുള്ളിൽ നിന്നും മദ്യവും ഗർഭനിരോധന ഉറകളും കണ്ടെത്തി. ഗുജറാത്തിലെ വിവിധ സ്കൂളിലെ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് അധികൃതർ ഞെട്ടിപ്പോയത്. സിഗരറ്റ് പാക്കറ്റുകൾ, വേപ്പ്സുകൾ, മദ്യം, കോണ്ടം, ബ്ലേഡുകൾ എന്നിവയും വിദ്യാർത്ഥികളുടെ ബാഗിനുള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
അഹമ്മദാബാദിലെ സെവൺത്ത് ഡേ അഡ്വെന്റിസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ......
ദുബൈ: യു എ ഇയിലെ മലയാളി സംരംഭകന് ജമാദ് ഉസ്മാന് 'ഫ്രീസോണ്‍ മാന്‍' അംഗീകാരം നല്കി. 2017ല്‍ മൂന്ന് അംഗങ്ങളുമായി ആരംഭിച്ച എമിറേറ്റ്സ് ഫസ്റ്റ് ഗ്രൂപ്പ് സ്ഥാപിച്ച ജമാദ് ഉസ്മാന് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കമ്പനിയെ യു എ ഇയിലെ പ്രമുഖ ബിസിനസ് സെറ്റപ്പ് കണ്‍സള്‍ട്ടന്‍സിയാക്കി മാറ്റി. ......

ദോഹ: ഇന്ത്യൻ സമൂഹത്തിലെ പ്രമുഖ കായിക സംഘടനയായ ഖിഫ് ടൂർണമെന്റ് സംഘാടക സമിതിയിലേക്ക് പുതിയ പന്ത്രണ്ടു പേരെ കൂടി ഉൾപെടുത്തി കമ്മിറ്റി വികസിപ്പിച്ചു. ദോഹയിലെ മലയാളികൾക്കിടയിൽ സുപരിചിതരും പൊതു പ്രവർത്തന രംഗത്ത് നിറഞ്ഞു നിൽക്കുന്നവരുമായ മുഹമ്മദ് ഷാനവാസ്, സാബിത് സഹീർ, ഫാസിൽ അബ്ദുൾ ഹമീദ്, അനസ് മൊയ്തീൻ, അജ്മൽ അബ്ദുൽറഹ്മാൻ, ഷാനിബ് ഷംസുദ്ദീൻ, ആസാദ് അബ്ദുൽറഹ്മാൻ, അബ്ബാസ് അൻവർ ഹുസൈൻ, അമീർ പെരുവള്ളി അബ്ദുൾ റഹീം, ഷിയാസ് കൊട്ടാരം എന്നിവരാണ് പുതുതായി ഖിഫ് എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തപ്പെട്ടവർ.
പുതുതായി ചേർക്കപ്പെട്ട അംഗങ്ങളുടെ കൂടി പങ്കാളിത്തത്തോടെ ചേർന്ന വിപുലമായ എക്സിക്യൂട്ടീവ് മീറ്റിംഗിലാണ് ഖിഫ് സീസൺ 16 ന്റെ വിശദാംശങ്ങൾ സംഘാടകർ പ്രഖ്യാപിച്ചു.ക്വിഫ് ഫുട്ബോൾ ടൂർണമെൻ്റിന്റെ16 ആം സീസൺ ഒക്ടോബർ രണ്ടാം വാരത്തിൽ തുടങ്ങും.ഖിഫിന്റെ മുൻ പ്രസിഡൻറും അമരക്കാരനുമായിരുന്ന ഈസക്കയുടെ സ്മരണാർത്ഥം ഖിഫ് സംഘടിപ്പിക്കുന്ന പ്രഥമ ഈസക്ക മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റും സീസൺ 16ൻ്റെ ഭാഗമായി ജനുവരിയിൽ നടക്കും.സീസൺ 16 ൽ പങ്കെടുക്കുന്ന ടീമുകളുടെ രെജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു.ടീം റെജിസ്ട്രേഷന് ഖിഫ് വൈസ് പ്രസിഡന്റും ടീം കോർഡിനേറ്ററുമായ മുഹമ്മദ് ഷമീനുമായി 55252219 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.2026 ജനുവരിയിലാണ് പ്രഥമ ഈസക്ക മെമ്മോറിയൽ സെവൻസ് ടൂർണമെന്റ് നടക്കുക.
ഖത്തറിലുള്ള മലയാളികളായ ഫുട്ബോൾ കളിക്കാർക്ക് ടൂർണമെന്റിൽ കളിക്കാനുള്ള അവസരം പരമാവധി ലഭ്യമാക്കുന്ന രീതിയിലായിരിക്കും സേവൻസ് സംഘടിപ്പിക്കുക.
ഖത്തറിൽ നിന്നുള്ള വിവിധ ഫ്രാഞ്ചൈസികളായിരിക്കും ടീമുകളെ സ്പോൺസർ ചെയ്യുക. ......